Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Border Closed

നേപ്പാൾ തെരഞ്ഞെ‌ടുപ്പ്: ഇന്ത്യൻ അതിർത്തി മൂന്നുദിവസം അടച്ചിടും

ബ​​​റൈ​​​ച് (ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്): നേ​​​പ്പാ​​​ളി​​​ലെ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ-​​​നേ​​​പ്പാ​​​ൾ അ​​​തി​​​ർ​​​ത്തി മൂ​​​ന്നു ദി​​​വ​​​സം അ​​​ട​​​ച്ചി​​​ടും. മാ​​​ർ​​​ച്ച് ര​​​ണ്ട് അ​​​ർ​​ധ​​​രാ​​​ത്രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് അ​​​ഞ്ച് അ​​​ർ​​​ദ്ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണ് അ​​​തി​​​ർ​​​ത്തി അ​​​ട​​​യ്ക്കു​​​ന്ന​​​ത്. അ​​​ഞ്ചി​​​നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ സു​​​താ​​​ര്യ​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്നും ഇ​​​ന്ത്യ​​​യു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ബാ​​​ങ്കെ ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ അ​​​തി​​​ർ​​​ത്തി ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ച്ചി​​​ടു​​​മെ​​​ന്നും നേ​​​പ്പാ​​​ൾ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ൾ, അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ച​​​ര​​​ക്കു​​​നീ​​​ക്കം തു​​​ട​​​ങ്ങി​​​യ​​​വ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി ക​​​ർ​​​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യോ​​​ടെ ക​​​ട​​​ത്തി​​​വി​​​ടും.

തൊ​​​ഴി​​​ൽ, ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​ര​​​വ​​​ധി നേ​​​പ്പാ​​​ളി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര രോ​​​ഗ​​​മു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന് വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up